പി വി അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അൻവറിന്‍റെ കാര്യത്തിൽ ഒന്നും പറയാനില്ല. അൻവർ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Read more
അതേസമയം രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് നൽകിയായിരുന്നു പി വി അൻവറിന്റെ രാജി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവറിന്റെ രാജി. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. ഇതോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്.