മരക്കാര്‍, ആട് ജീവിതം.., പുതുവര്‍ഷത്തില്‍ പ്രതീക്ഷകളേറെ; മലയാള സിനിമ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്

ജിസ്യ പാലോറാന്‍

മലയാള സിനിമ നാളിതുവരെ സമ്മാനിച്ച പ്രതീക്ഷകള്‍ക്കെല്ലാം മേലെയാണ് പുതുവര്‍ഷത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങള്‍. മോഹന്‍ലാലിന്റെ “മരക്കാര്‍: അറബിക്കടലിന്റെ സിംഹം”, പൃഥ്വിരാജിന്റെ ” ആടുജീവിതം”, മമ്മൂട്ടിയുടെ “ഷൈലോക്ക്”, ഫഹദിന്റെ “ട്രാന്‍സ്”, ദുല്‍ഖര്‍ സല്‍മാന്റെ “കുറുപ്പ്” എന്നിങ്ങനെ സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Image may contain: 1 person, text

മരക്കാര്‍: അറബിക്കടലിന്റെ സിംഹം

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണ് “മരക്കാര്‍: അറബിക്കടലിന്റെ സിംഹം”. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 100 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്റ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നിവകളുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി.ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, പ്രഭു, അര്‍ജുന്‍ സര്‍ജ്ജ, മുകേഷ്, പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

ആട് ജീവിതം:

പൃഥ്വിരാജ് സുകുമാരന്‍ നായികനാകുന്ന ചിത്രമാണ് “ആട് ജീവിതം”. ബെന്യാമിന്‍ രചിച്ച “ആട് ജീവതം” എന്ന നോവലിന് സിനിമാ ഭാഷ്യം ഒരുക്കുകയാണ് സംവിധായകന്‍ ബ്ലെസ്സി. മൂന്നു മാസത്തെ ഇടവേള എടുത്ത് നജീബ് എന്ന കഥാപാത്രത്തിന്റെ ശരീര ഭാഷയിലേക്ക് പ്രവേശിക്കുന്ന തയാറെടുപ്പിലാണ് പൃഥ്വിരാജ്.

Image may contain: 1 person, eyeglasses and text

ഷൈലോക്ക്:

ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ചിത്രം “ഷൈലോക്ക്” ഒരുങ്ങുന്നത്. “രാജാധിരാജ”, “മാസ്റ്റര്‍പീസ്” സംവിധായകന്‍ അജയ് വാസുദേവിനൊപ്പം മമ്മൂട്ടി വീണ്ടും കൈകോര്‍ക്കുന്ന ചിത്രം ജോബി ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടി പലിശാക്കരന്റെ റോളിലെത്തുന്ന ചിത്രം സിനിമാലോകത്ത് വന്‍ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.

Image may contain: 1 person, text

ട്രാന്‍സ്:

2019ല്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് ആകാതെ പോയ ഫഹദ് ഫാസില്‍ ചിത്രം “ട്രാന്‍സ്” 2020ല്‍ പുറത്തെത്തും. ഏഴു വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം നസ്രിയയും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

No photo description available.

കുറുപ്പ്:

പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന ചിത്രമാണ് “കുറുപ്പ്”. ചിത്രത്തിലെ ദുല്‍ഖറിന്റെ ലുക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം വേഫെറര്‍ ഫിലിംസ്, എം സ്റ്റാര്‍ ഫിലിംസ് എന്നിവയുടെ സംയുക്ത നിര്‍മ്മാണ സംരംഭമാണ്.

Image result for big brother movie

ബിഗ് ബ്രദര്‍:

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. 2020ല്‍ ആദ്യം റിലീസാവുന്ന മോഹന്‍ലാല്‍ ചിത്രം എന്ന സവിശേഷത കൂടി ചിത്രത്തിനുണ്ട്. സിദ്ദിഖിന്റെ എസ്. പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാളിയന്‍:

പൃഥ്വിരാജിന്റെ കരിയറിലെ ബ്രഹ്മാണ്ഡ ചിത്രം എന്ന തലക്കെട്ടോടെയാണ് “കാളിയന്‍” ഒരുങ്ങുന്നത്. വേണാട് രാജവംശത്തിന്റെ പടത്തലവന്‍ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായിരുന്ന കുഞ്ചിറകോട്ട് കാളിയുടെ കഥയാണ് ചിത്രം പറയുന്നത്. 2020ഓടോയാണ് ചിത്രീകരണം ആരംഭിക്കുക.

Image may contain: text

മിന്നല്‍ മുരളി:

“ഗോദ”ക്ക് ശേഷം ബേസില്‍ ജോസഫ്‌ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് “മിന്നല്‍ മുരളി”. ഒരു നാടന്‍ സൂപ്പര്‍ ഹീറോയായാണ് ടൊവിനോ വേഷമിടുന്നത്.

Image may contain: text

തുറമുഖം:

Read more

“കായംകുളം കൊച്ചുണ്ണി”, “മൂത്തോന്‍” എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രവുമായാണ് “തുറമുഖം” എന്ന ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്. 1950ല്‍ പ്രചരിച്ചിരുന്ന ചാപ്പാ സമ്പ്രദായത്തിലൂന്നിയാണ് ചിത്രം ഒരുക്കുന്നത്.