'മലയാളി പ്രതികളെ പിടിക്കാന്‍ മഹാരാഷ്ട്ര പൊലീസ്', ത്രില്ലറുമായി വിനീതും ബിജു മേനോനും; 'തങ്കം' ട്രെയ്‌ലര്‍

വിനീത് ശ്രീനിവാസനും ബിജു മേനോനും ഒന്നിക്കുന്ന ‘തങ്കം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. ത്രില്ലറായി എത്തുന്ന സിനിമ ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ്.

നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്. ജനുവരി 26ന് ആണ് തങ്കം റിലീസ് ചെയ്യുന്നത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്.

ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്ന ചിത്രമാണ് തങ്കം.

Read more

ഗൗതം ശങ്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, സഹനിര്‍മ്മാണം രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്.