'അര്‍ജുന്‍ റെഡ്ഡി'യായി ഷാഹിദ് കപൂര്‍; കബീര്‍ സിങ്ങിന്റെ ടീസര്‍

വിജയ് ദേവരക്കൊണ്ടയുടെ സൂപ്പര്‍ഹിറ്റ് ചിത്രം “അര്‍ജുന്‍ റെഡ്ഡി” ഹിന്ദി റീമേക്ക് കബീര്‍ സിങ്ങിന്റെ ടീസര്‍ റിലീസ് ചെയ്തു. ഷാഹിദ് കപൂര്‍ ആണ് സിനിമയില്‍ നായകനായി എത്തുന്നത്. ഗംഭീര അഭിനയമാണ് ടീസറില്‍ ഷാഹിദ് കാഴ്ചവച്ചിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേയ്ക്കും ഒരുക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ടി-സീരിസാണ് നിര്‍മ്മാണം. 2019 ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും.

വര്‍മ എന്ന പേരില്‍ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കും ഒരുങ്ങിയിരുന്നു. ധ്രുവ് വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ബാല ഒരുക്കിയ ഈ ചിത്രം നിര്‍മ്മാതാക്കളുടെ തീരുമാനത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെയ്ക്കുകയുണ്ടായി.

സിനിമയുടെ അവതരണ ശൈലിയില്‍ പുതുമ ഇല്ലാത്തതായിരുന്നു കാരണം. ബാലയെ നീക്കി അര്‍ജുന്‍ റെഡ്ഡി ചിത്രത്തിന്റെ അസോഷ്യേറ്റ് ആയിരുന്ന ഗിരീസയ്യ ആണ് നിലവില്‍ ഈ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്.

Read more