ഹിന്ദുക്കളെ അപമാനിക്കാന്‍ ക്ഷേത്രത്തില്‍ ചെരിപ്പിട്ട് കയറി; ബ്രഹ്‌മാസ്ത്ര ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘ബ്രഹ്‌മാസ്ത്ര’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധമുയര്‍ന്നത്, ട്രെയ്ലറില്‍ രണ്‍ബീറിന്റെ കഥാപാത്രം ക്ഷേത്രത്തില്‍ കയറുന്ന ഒരു രംഗമുണ്ട്.

ഈ രംഗത്തില്‍ താരം ചെരുപ്പ് ധരിച്ചുകൊണ്ടാണ് ക്ഷേത്രത്തില്‍ കയറിയത് എന്നും അത് തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്നാണ് വിമര്‍ശകരുടെ പക്ഷം. സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ട്വിറ്ററില്‍ ക്യാംപെയിന്‍ നടക്കുന്നത്. ട്രെയ്ലറിലെ ഈ രംഗവും സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ പുരാണങ്ങളില സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പക്കാ ഫാന്റസി ചിത്രം തന്നെയാണ് ഇത്. മൂന്ന് ഭാഗങ്ങളായാണ് ചിത്രമെത്തുന്നത്. ആദ്യത്തെ ഭാഗത്തിന്റെ പേര് ‘ബ്രഹ്‌മാസ്ത്ര ഒന്നാം ഭാഗം : ശിവ’ എന്നാണ്.

Read more

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെപ്തംബര്‍ 9നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് . സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സംവിധായകന്‍ എസ് എസ് രാജമൗലിയ്ക്കാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിളും ചിത്രം എത്തും.