ഫാറൂഖ് കോളജിനെ ഇളക്കിമറിച്ച് ശ്രീനാഥ് ഭാസി; 'ചട്ടമ്പി'യുടെ വിശേഷങ്ങളുമായി താരങ്ങള്‍ കാമ്പസില്‍

‘ചട്ടമ്പി’ സിനിമയുടെ വിശേഷം പങ്കുവയ്ക്കാന്‍ ശ്രീനാഥ് ഭാസിയും സംഘവും കോഴിക്കോട് ഫാറൂഖ് കോളേജില്‍. ചട്ടമ്പിയിലെ പാട്ടുപാടിയും നൃത്തം വെച്ചും ഭാസിയും സംഘവും കുട്ടികളുടെ ആവേശത്തില്‍ പങ്കുചേര്‍ന്നു. ആര്‍പ്പുവിളിച്ചും കൈയ്യടിച്ചും പാട്ടു പാടിയുമാണ് വിദ്യാര്‍ത്ഥികള്‍ ചട്ടമ്പി ടീമിനെ സ്വീകരിച്ചത്.

സംവിധായകന്‍ അഭിലാഷ് എസ് കുമാര്‍, നായിക ഗ്രേയ്സ് ആന്റണി, സംഗീത സംവിധായകന്‍ ശേഖര്‍ മേനോന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ്, കോസ്റ്റ്യും ഡിസൈനര്‍ മഷര്‍ ഹംസ എന്നിവരും ശ്രീനാഥിനൊപ്പം ഉണ്ടായിരുന്നു. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

1990കളിലെ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയായ അലക്സ് ജോസഫ് ആണ്.

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് ആണ്. മാജിക് ഫ്രെയിംസ് ആണ് വിതരണം. സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു, പിആര്‍ഒ ആതിര. പിആര്‍ സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ് കണ്ടന്റ് ഫാക്ടറി.