'ലൂക്ക'യിലെ പുതിയ റൊമാന്റിക് ടീസര്‍ കാണാം; ടൊവീനോ ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍

ടൊവീനോയും അഹാനയും നായികാ നായകന്മാരായെത്തുന്ന ചിത്രം ലൂക്ക നാളെ തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ റൊമാന്റിക് ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ വര്‍ഷം റിലീസിനെത്തിയ ടൊവിനോയുടെ എല്ലാ സിനിമകളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നതിനാല്‍ ലൂക്കയെ കുറിച്ചുള്ള ആകാംക്ഷയും വര്‍ദ്ധിച്ചിരിക്കുകയാണ്.

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം കലാകാരനും ശില്പിയുമായ ലൂക്കായുടെ കഥയാണ് പറയുന്നത്. പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്. എഡിറ്റിംഗ് നിഖില്‍ വേണു. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്നു.

നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, പൗളി വില്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരും അഭിനയിക്കുന്നു.

Read more