രജനികാന്തിന്റെ വീടിനും നാശനഷ്ടം, വെള്ളപ്പൊക്കത്തില്‍ മുങ്ങി താരത്തിന്റെ വസതി; വീഡിയോ

മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രജനികാന്തിന്റെ വസതിയായ പോയസ് ഗാര്‍ഡന്റെ പരിസരത്തും വെള്ളം കയറിയതായി റിപ്പോര്‍ട്ട്. വെള്ളപ്പൊക്കത്തില്‍ രജനികാന്തിന്റെ വീടിന് നാശനഷ്ടമുണ്ടായി എന്നാണ് വിവരം.

നടന്റെ വീടിന് മുന്നിലെ വെള്ളക്കെട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പ്രദേശത്തെ ഗതാഗതം ദുഷ്‌കരണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ‘തലൈവര്‍ 170’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുനെല്‍വേലിയിലാണ് നിലവില്‍ രജനി ഉള്ളത്.

ചെന്നൈയിലെ പ്രളയബാധിതര്‍ക്ക് രജനികാന്ത് 10 കോടി രൂപ സംഭാവന ചെയ്തിരുന്നു. ഷാരൂഖ് ഖാന്‍ ഒരു കോടിയും, സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 10 ലക്ഷം രൂപയും സംഭാവന ചെയ്തിട്ടുണ്ട്. അതേസമയം, മിഷോങ് ചുഴലിക്കാറ്റ് വിതച്ച ദുരിതങ്ങളില്‍ നിന്നും തമിഴകം കരകയറി വരുന്നേയുള്ളു.

സാധാരണക്കാരും അതിനൊപ്പം സിനിമാ താരങ്ങളും പ്രളയത്തില്‍ കുടുങ്ങിയിരുന്നു. കുടുങ്ങിയത്. ചൊവ്വാഴ്ച ചെന്നൈ കറപ്പാക്കം മേഖലയില്‍ നിന്ന് തമിഴ് നടന്‍ വിഷ്ണു വിശാലിനൊപ്പം ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനെ സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു.