പ്രണയിച്ച് സണ്ണിയും റിധിയും; ഗോവിന്ദ് വസന്ത ഒരുക്കിയ 'ചെത്തി മന്ദാരം തുളസി'യിലെ സോംഗ് ടീസര്‍

സണ്ണി വെയ്ന്‍, റിധി കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന “ചെത്തി മന്ദാരം തുളസി”യിലെ സോംഗ് ടീസര്‍ പുറത്ത്. “96”ന് ശേഷം ഗോവിന്ദ് വസന്ത ഒരുക്കിയ സോംഗ് ടീസര്‍ നിമിഷങ്ങള്‍ക്കകം തന്നെ വൈറല്‍ ആയിരിക്കുകയാണ്. റഫീക് അഹമ്മദിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് വിപിന്‍ ലാല്‍ ആണ്.

ജയ് ജനാര്‍ദ്ദനന്‍, രാഹുല്‍ ആര്‍, പി ജിംഷാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ എസ് വിമല്‍ ഫിലിംസിന്റെയും യുനൈറ്റഡ് ഫിലിം കിങ്ഡത്തിന്റെയും ബാനറില്‍ ആര്‍. എസ് വിമല്‍, ഡോ. സുരേഷ് കുമാര്‍ മുട്ടത്ത്, നിജു വിമല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പി ജിംഷാര്‍ ആണ്. വിഷ്ണു പണിക്കര്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Read more