ലൂസിഫര്‍ റീമേക്ക് വമ്പന്‍ പരാജയം, അടുത്ത മോഹന്‍ലാല്‍ ചിത്രം റീമേക്ക് ചെയ്യാന്‍ ചിരഞ്ജീവി, അതൃപ്തി പരസ്യമാക്കി ആരാധകര്‍

ചിരഞ്ജീവി നായകനായെത്തിയ ലൂസിഫര്‍ റീമേക്ക് ഗോഡ്ഫാദര്‍ തീയേറ്ററുകളില്‍ വന്‍പരാജയമായിരുന്നു. ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത മോഹന്‍ലാല്‍ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് ചിരഞ്ജീവി. നടന്റെ ഈ നീക്കത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ ആരാധകര്‍.

മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയാണ് ചിരഞ്ജീവി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ഒരു മള്‍ട്ടിസ്റ്റാററാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ രചനയും സംവിധായകനും പൃഥ്വിരാജ് തന്നെയാണ്. തെലുങ്ക് റീമേക്കില്‍ മെഗാസ്റ്റാറിന്റെ മകനായി യുവനിരയിലെ മറ്റൊരു മെഗാ ഹീറോയ്ക്ക് അവസരമുണ്ടാകും.

വളരെ പരിമിതമായ ബഡ്ജറ്റില്‍ ഈ സിനിമ നിര്‍മ്മിക്കാമെങ്കിലും കുടുംബങ്ങളെ തീയറ്ററിലെത്തിക്കാന്‍ ഒരുപാട് സാധ്യതകളുണ്ട്.

ഗോഡ്ഫാദര്‍ ടീമിന്റെ അഭിപ്രായത്തില്‍, സിനിമ പരാജയപ്പെടാനിടയാക്കിയ മുഴുവന്‍ പ്രശ്നവും ചിരഞ്ജീവിയുടെ പക്കലാണ്, കാരണം സ്‌ക്രിപ്റ്റ് സംബന്ധിച്ച് താന്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം സംവിധായകനെ നിര്‍ബന്ധിച്ചു. അവര്‍ പറയുന്നു.

Read more

തിരക്കഥയില്‍ മാത്രമല്ല സിനിമയുടെ സംവിധാനത്തില്‍ വരെ നടന്‍ തന്റേതായ ഇടപെടലുകള്‍ നടത്തിയെന്നാണ് വിമര്‍ശനം. 90കളിലെ തന്റെ സ്ട്രാറ്റജി തന്നെയാണ് ചിരഞ്ജീവി ഇപ്പോഴും തന്റെ പുതിയ ചിത്രങ്ങളില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട.്