നടന് അനില്‍ മുരളിയുടെ വിടവാങ്ങലില്‍ കണ്ണീരോടെ മലയാള സിനിമാലോകം. താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സഹതാരങ്ങള്‍ രംഗത്തെത്തി. “”പരിഭവങ്ങളില്ലാത്ത അനിലേട്ടന്… നിങ്ങള്‍ക്കായി കാത്തുവെച്ച വേഷം ഇനി ആര്‍ക്കു നല്കാന് ഒരു അനിയനെ പോലെ ചേര്‍ത്തു നിര്‍ത്തിയ ചേട്ടന്… ആദരാഞ്ജലികള്‍ അനിലേട്ടാ…”” എന്നാണ് സംവിധായകന് അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.
മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, ജയസൂര്യ, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന് തുടങ്ങി മിക്ക താരങ്ങളും താരത്തിന് ആദാരാഞ്ജലി അറിയിച്ചെത്തി. വില്ലന്‍ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനില്‍ മുരളി.
https://www.facebook.com/arungopy.gopy/posts/3457264597656961
കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് അനില്‍ മുരളി. സ്വഭാവ നടനായും വേഷമിട്ടിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200- ഓളം സിനിമകളില്‍ അഭിനയിച്ചു.
https://www.facebook.com/Mammootty/posts/10158675105717774
ടിവി സീരിയലുകളില്‍ അഭിനയ ജീവിതം ആരംഭിച്ച അനില്‍ 1993-ല്‍ വിനയന് സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 1994-ല്‍ ലെനിന് രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
https://www.facebook.com/PrithvirajSukumaran/posts/3141318849256491
ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ 6 മെലുഗു വതിഗള്‍, നിമിര്‍ന്തു നില് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
https://www.facebook.com/DQSalmaan/posts/2630254310410364
Read more
https://www.facebook.com/IndrajithSukumaran/posts/3379025602150349