ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’യ്‌ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്. കെപിസിസി അംഗം അഡ്വ ജെഎസ് അഖിലാണ് പരാതി നല്‍കിയത്. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രം 18 വയസില്‍ താഴെയുള്ള കുട്ടികളെയും കാണിക്കുന്നു എന്നാണ് ജെഎസ് അഖിലിന്റെ പരാതിയില്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡിനും സംസ്ഥാന ബാലാവകാശ കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഈ ചിത്രം കണ്ടു. അത്യന്തം വയലന്‍സ് നിറഞ്ഞ ഈ ചിത്രം 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കായി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഈ വസ്തുത അറിയാതെ പല തിയേറ്ററുകളിലും കുട്ടികള്‍ക്കൊപ്പമാണ് പലരും വരുന്നത്. തിയേറ്ററുകളില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഈ ചിത്രം കാണുന്നതില്‍ യാതൊരു വിലക്കുമില്ല.

സിനിമ കണ്ടുകഴിഞ്ഞാല്‍, ചിത്രത്തെ കുറിച്ച് പറഞ്ഞ അവകാശ വാദങ്ങള്‍ വെറുമൊരു വിപണന തന്ത്രം ആയിരുന്നില്ല എന്ന് നിസ്സംശയം പറയാം. മലയാളം എന്നത് മറക്കാം. ഇന്ത്യന്‍ സിനിമയില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങളാണ് മാര്‍ക്കോയിലുള്ളത്.

പ്രശ്നം എന്തെന്നാല്‍, കൂട്ടക്കൊലയ്ക്ക് യഥാര്‍ത്ഥ ലക്ഷ്യമോ രീതിയോ ഇല്ല. തീര്‍ച്ചയായും, വില്ലന്മാര്‍ ആളുകളെ കൊല്ലുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ സിനിമയില്‍ കാണുന്നത് സാധാരണ കൊലപാതകങ്ങളല്ല. പകരം, ചെവികള്‍ കടിച്ചെടുക്കുന്നു, കൈകാലുകള്‍ സോ മെഷീനുകള്‍ ഉപയോഗിച്ച് മുറിക്കുന്നു.

ഹൃദയം, കണ്ണുകള്‍, കുടല്‍ എന്നിവ പറിച്ചെടുക്കുന്നു, അമ്മയുടെ ഭ്രൂണത്തില്‍ നിന്ന് വെറും കൈകളാല്‍ ഒരു കുഞ്ഞിനെ പുറത്തെടുക്കുന്നു തുടങ്ങിയവയാണ് എന്നാണ് അഖിലിന്റെ പരാതിയില്‍ പറയുന്നത്. 18 വയസിന് താഴെയുള്ള കുട്ടികള്‍ സിനിമ കാണാതിരിക്കാന്‍ സം