ദീപാവലി ദിനത്തില്‍ ഹന്‍സികക്ക് ലഭിച്ച വില കൂടിയ സര്‍പ്രൈസ്..!

ദീപാവലി ദിനത്തില്‍ 10 കോടിയുടെ റോള്‍സ് റോയ്‌സ് കാര്‍ സ്വന്തമാക്കി ഹന്‍സിക. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച താരത്തിന് അമ്മ മോണയാണ് ദീപാവലി സമ്മാനമായി റോള്‍സ് റോയ്‌സ് ഫാന്റം V111 സീരിസ് കാര്‍ സമ്മാനിച്ചത്. ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളും ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

തന്റെ 50മത്തെ ചിത്രമായ “മഹാ”യുടെ തിരക്കിലാണ് താരം ഇപ്പോള്‍. വ്യത്യസ്തമായ വേഷങ്ങളിലെത്തിയ മഹായുടെ ലുക്ക് പോസ്റ്ററുകള്‍ നേരത്തെ വിവാദമായിരുന്നു. “പാര്‍ട്ണര്‍”, “ഗുലേബ്ബാഗവലി” എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Read more

സാം ആന്റണി ഒരുക്കിയ അഥര്‍വ്വക്കൊപ്പമുള്ള “100” ആണ് ഹന്‍സികയുടെതായി ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.