'ട്രാന്‍സ് ആക്ടേഴ്സിനുള്ള അവസരം തട്ടിക്കളഞ്ഞു ; ബന്‍സാലി ചിത്രം ഗംഗുഭായ്ക്ക് എതിരെ വിമര്‍ശനം

ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പുതിയ ചിത്രം ‘ഗംഗുഭായ് കത്തിയവാഡി’യില്‍ ട്രാന്‍സ് വുമണ്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സിസ് ജെന്‍ഡര്‍ (Cis gender) നടനായ വിജയ് റാസിനെ തെരഞ്ഞെടുത്തതിനെതിരെ വിമര്‍ശനം. കഴിഞ്ഞ ദിവസം ട്രെയ്ലര്‍ പുറത്ത് വന്നതോടെയാണ് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നത്.

ഒരു ട്രാന്‍സ് ജെന്‍ഡര്‍ അഭിനേതാവിന് ലഭിക്കേണ്ട അഭിനയ അവസരമാണ് സഞ്ജയ് ലീല ബന്‍സാലി തട്ടിക്കളഞ്ഞത് എന്നും സിസ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ഒരു നടന്‍ ട്രാന്‍സ് വുമണ്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നേരെ കടന്നുകയറ്റത്തിന് വഴിവെക്കുമെന്നും വിമര്‍ശനത്തില്‍ പറയുന്നു.

Read more

ആയുഷ്മാന്‍ ഖുരാന-വാണി കപൂര്‍ ജോഡിയില്‍ ഈയിടെ പുറത്തുവന്ന ഛണ്ഡിഗഡ് കരേ ആഷിഖി എന്ന ചിത്രത്തിലും ട്രാന്‍സ് വുമണ്‍ ആയ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് സിസ് ജെന്‍ഡര്‍ ആക്ട്രസ് ആയ വാണി കപൂര്‍ ആയിരുന്നു.