പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി മോഹന്‍ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. നരേന്ദ്രമോദിയുടെ പിന്‍ഗാമിയെ ഇപ്പോള്‍ തിരയേണ്ട ആവശ്യമില്ലെന്ന് ഫഡ്‌നവിസ് പറഞ്ഞു. പിതാവ് ജീവിച്ചിരിക്കുമ്പോള്‍ പിന്‍ഗാമിയെ തേടുന്നത് തങ്ങളുടെ പാരമ്പര്യമല്ലെന്നും ഫഡ്‌നവിസ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഉദ്ധവ് താക്കറൈ വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണങ്ങളെ തള്ളിയാണ് ഫഡ്‌നവിസ് രംഗത്തെത്തിയത്. നരേന്ദ്രമോദി ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവതിനെ കണ്ടത് വിരമിക്കല്‍ അറിയിക്കാനാണെന്നായിരുന്നു സഞ്ജയ് റാവുത്തിന്റെ പ്രതികരണം.
Read more
നരേന്ദ്രമോദി തങ്ങളുടെ നേതാവായി തുടരും. തങ്ങളുടെ സംസ്‌കാരത്തില്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗള്‍ പാരമ്പര്യമാണ്. ആ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല. 2029ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണുമെന്നും ഫഡ്‌നവിസ് പറഞ്ഞു.