‘ദംഗൽ’ സിനിമയുടെ സംവിധായകൻ നിതീഷ് തിവാരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രാമായണ’. 700 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന രാമായണ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്.
രൺബിർ കപൂർ രാമനായി എത്തുമ്പോൾ സായി പല്ലവിയാണ് ചിത്രത്തിൽ സീതയായി വേഷമിടുന്നത്. ഇപ്പോഴിതാ രാമായണത്തിൽ സീതയായി വേഷമിടുന്ന സായ് പല്ലവി മുസ്ലീം ആണെന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുൻപൊരിക്കൽ തന്റെ ഒരു ചിത്രം തിയേറ്ററിൽ കാണുന്നതിനായി പർദ്ദയും ഹിജാബും ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട സായി പല്ലവിയുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചാണ് താരം മുസ്ലീം ആണെന്ന പ്രചാരണം പരക്കെ നടക്കുന്നത്. കൂടാതെ മുസ്ലിം മത വിശ്വാസികൾക്കെതിരെയുള്ള ആൾക്കൂട്ട ആക്രമണത്തെ പറ്റിയും സായ് പല്ലവി മുൻപൊരിക്കൽ വിമർശിച്ചിരുന്നു. ഇതും വർഗീയ വാദികൾ ഇപ്പോൾ പ്രചരണായുധമാക്കുന്നുണ്ട്.
False claims about actor Sai Pallavi being a Muslim goes viral. https://t.co/wYwWAwMLsa pic.twitter.com/3CXDSfSx5R
— The Quint (@TheQuint) May 5, 2024
View this post on Instagram
BIG BEEF GUY RANBIR KAPPOR AND MUSLIM SAI PALLAVI ACT AS RAM N SITA
SITA LOOKS LIKE A MALE https://t.co/iDhJQX6aB3— ford hood (@fordhood1) April 29, 2024
നേരത്തെ രൺബിർ കപൂർ ബീഫ് കഴിക്കുന്നത് കൊണ്ട് തന്നെ താരത്തിനെ രാമനായി കാസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന തരത്തിലും പ്രചാരണം നടന്നിരുന്നു. എന്നിരുന്നാലും ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ താരങ്ങളോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Killing Kashmiri Pandits, Killing Muslims both are wrong,
Violence itself is wrong. If you are good human you don’t
feel one is right. The oppressed must be protected :- sai pallavi pic.twitter.com/bqMwFJxJjY— Revanth Sainyam Telangana (@Revanth_Sainyam) June 15, 2022
സണ്ണി ഡിയോൾ ആണ് ചിത്രത്തിൽ ഹനുമാനായി എത്തുന്നത്. മൂന്ന് ഭാഗങ്ങളാണ് ചിത്രമൊരുങ്ങുന്നത്. യാഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്. കൂടാതെ മിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും രാമായണത്തിന്റെ നിർമ്മാണ പങ്കാളികളാണ്.
വിഎഫ്എക്‌സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ രാവണനാണ് പ്രാധാന്യം നല്‍കുന്നത്.
അതേസമയം വമ്പൻ തുകകളാണ് ചിത്രത്തിനായി താരങ്ങൾ കൈപ്പറ്റുന്നത്. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി രൂപയാണ് രൺബിർ ചിത്രത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 70 കോടി രൂപയായിരുന്നു രണ്‍ബിറിന്റെ പ്രതിഫലം. എന്നാല്‍ സന്ദീപ് റെഡ്ഡി വംഗ ചിത്രം ‘അനിമലി’ല്‍ അഭിനയിച്ചപ്പോള്‍ പകുതി പ്രതിഫലം മാത്രമേ രണ്‍ബിര്‍ വാങ്ങിയുള്ളു. 30-35 കോടി രൂപയാണ് അനിമല്‍ ചിത്രത്തിനായി രണ്‍ബിര്‍ പ്രതിഫലമായി കൈപ്പറ്റിയത്.
അതേസമയം, സായ് പല്ലവി സീതയാകാന്‍ വേണ്ടി ആവശ്യപ്പെട്ടത് ആറ് കോടി രൂപയാണ്. രണ്‍ബിറിന്റെ പ്രതിഫലത്തേക്കാള്‍ വളരെ ചെറിയ തുകയാണ് ഇതെങ്കിലും തന്റെ പ്രതിഫലം ഇരട്ടി ആക്കിയിരിക്കുകയാണ് സായ് പല്ലവി. 2.5 മുതല്‍ 3 കോടി രൂപ വരെയായിരുന്നു സായ്‌യുടെ ഇതുവരെയുള്ള പ്രതിഫലം.