'ദംഗലി'ലെ ആമീർ ഖാന്റെ മകൾ സുഹാനി അന്തരിച്ചു

2016 -ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം ‘ദംഗലി’ലൂടെ പ്രശസ്തയായ നടി സുഹാനി ഭട്​നഗര്‍ (19) അന്തരിച്ചു. കുറച്ചുകാലങ്ങളായി താരം അസുഖ ബാധിതയായതിനെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഹരിയാനയിലെ ഫരീദാബാദിലാണ് സുഹാനിയുടെ സ്വദേശം. നേരത്തെയുണ്ടായ വാഹനാപകടത്തിൽ സുഹാനിയുടെ കാലിന് സാരമായ പരിക്കേറ്റിരുന്നു.

ഇതിൻറെ ചികിത്സയുടെ പാർശ്വഫലമായി സുഹാനിക്ക് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക തരം അസുഖം ബാധിച്ചിരുന്നു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Read more

നിതീഷ് തിവാരി സംവിധാനം ചെയ്ത ദംഗലിൽ ദംഗലില്‍ ബബിത ഫോഗട്ടിന്‍റെ ബാല്യകാലമാണ് സുഹാനി അവതരിപ്പിച്ചിരുന്നത്. ഗുസ്തി താരങ്ങളായ രണ്ട് സഹോദരിമാരുടെയും അവരുടെ പിതാവിന്റേയും കഥയാണ് സ്പോർട്സ് ഡ്രാമ വിഭാഗത്തിലിറങ്ങിയ ചിത്രം പറഞ്ഞത്.