ഇത് രണ്‍വീറിന്റെ അല്ല എന്റെ മാത്രം കാശാണ്, ആരാണ് ഇങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കുന്നത്: മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് ദീപിക പദുക്കോണ്‍

പുതിയ ചിത്രം “ചപകി”ന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ അതിജീവന കഥ പറയുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ദീപിക.

ചിത്രം നിര്‍മ്മിക്കാനായി ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് സഹായിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് തക്കതായ മറുപടി കൊടുത്തിരിക്കുകയാണ് ദീപിക. “”ഇത് എന്റെ മാത്രം കാശാണ്, ആരാണ് ഇങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കുന്നത്”” എന്നായിരുന്നു ദീപികയുടെ മറുപടി.

Read more

ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് ലോഞ്ചിനിടെയായിരുന്നു സംഭവം. രണ്‍വീര്‍ ചിത്രത്തിനായി പണം മുടക്കി എന്ന് കരുതുന്നത് തെറ്റാണെന്ന് സംവിധായിക മേഗ്ന ഗുല്‍സാറും വ്യക്തമാക്കി. വിക്രാന്ത് മാസെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ജനുവരി 10ന് ചിത്രം റിലീസിനെത്തും.