വിശാൽ കൃഷ്ണമൂർത്തി തിയേറ്ററുകളിലേക്ക്; ഇത്തവണ എത്തുന്നത് 4K റീ എഡിറ്റഡ് വേർഷൻ

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്.

May be a graphic of 1 person and text

രഘുനാഥ് പാലേരി തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ദേവദൂതൻ 4 k റീ റിലീസായി എത്തുമെന്ന് നേരത്തെ തന്നെ സിബി മലയിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ രെ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതൻ.

4k വെർഷൻ ഒർജിനൽ വേർഷനിൽ നിന്നും വ്യത്യസ്തമായി റീ എഡിറ്റഡ് ആയിട്ടാവും ഇറങ്ങുകയെന്നും സിബി മലയിൽ നേരത്തെ പറഞ്ഞിരുന്നു.