ഫിസിയോ തെറാപ്പിയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍

കണ്ണൂരില്‍ ഫിസിയോ തെറാപ്പിയ്ക്കായി ഫിറ്റ്‌നെസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം നാരായണന്‍ കുട്ടിയുടെ മകന്‍ അറസ്റ്റില്‍. പയ്യന്നൂരിലെ ഫിറ്റ്‌നെസ് സെന്റര്‍ ഉടമയായ ശരത് നമ്പ്യാരാണ് കേസില്‍ അറസ്റ്റിലായത്. ഫിറ്റ്‌നെസ് സെന്ററിലെത്തിയ യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ശരത് പീഡിപ്പിച്ചെന്നാണ് പരാതി.

കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫിസിയോ തെറാപ്പിയ്ക്കായി ഫിറ്റ്‌നെസ് സെന്ററിലെത്തിയ 20കാരിയെ പ്രതി മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ യുവതി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ശരത് നമ്പ്യാര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

പ്രതിയ്‌ക്കെതിരെ നേരെത്തെയും ഇത്തരത്തിലുള്ള ആരോപണങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ ആരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.