ധനുഷിനെ നായകനാക്കി മാരി ശെല്‍വരാജ് ഒരുക്കുന്ന “കര്‍ണന്‍” ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമത്. ജാതി സംഘര്‍ഷം പ്രമേയമാകുന്ന ചിത്രത്തില്‍ രജിഷ വിജയന്‍, ലാല്‍ യോഗി ബാബു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഏപ്രില്‍ 9ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. കലൈപുലി എസ്. തനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടിയ പരിയേറും പെരുമാളിനു ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. 1991ല്‍ തമിഴ്‌നാട് കൊടിയന്‍കുളത്ത് നടന്ന ജാതി സംഘര്‍ഷമാണ് കര്‍ണന്റെ പ്രമേയം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.
തേനി ഈശ്വരാണ് ഛായാഗ്രഹണവും ശെല്‍വ ആര്‍.കെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രമാണ് കര്‍ണന്‍. അതേസമയം, ഹോളിവുഡ് ചിത്രമായ ദ ഗ്രേമാനിന്റെ ചിത്രീകരണ തിരക്കുകളിലാണ് ധനുഷ് ഇപ്പോള്‍. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read more
മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. റയാന്‍ ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ഗ്രേ മാന്‍. 2018ല്‍ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍ എന്ന ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.