എന്റെ അച്ഛന്‍ ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ..; ധര്‍മ്മജനെ പൊക്കിയെടുത്ത് മകള്‍!

നടന്‍ ധര്‍മ്മജന്‍ പങ്കുവച്ച പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മകള്‍ക്കൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സൈബറിടത്ത് ചര്‍ച്ചയാകുന്നത്. ധര്‍മ്മജനെ എടുത്തു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനും ഏറെ രസകരമാണ്.

‘എന്റെ അച്ഛന്‍ ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ..’ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. താരങ്ങള്‍ അടക്കം നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. പാവം പിടിച്ച അച്ഛന്‍, ഒരുപാട് ഇഷ്ടമുള്ള നടന്‍, തൂക്കം കുറയുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണണം എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം, ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധ നേടിയ താരമാണ് ധര്‍മ്മജന്‍. രമേശ് പിഷാരടിക്കൊപ്പമുള്ള ധര്‍മ്മജന്റെ കോമ്പോയാണ് ഏറെ ശ്രദ്ധ നേടിയത്. 2010ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ‘പാപ്പി അപ്പച്ച’യിലൂടെയാണ് ധര്‍മ്മജന്‍ സിനിമയിലെത്തുന്നത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ധര്‍മ്മജന്‍ എത്തിയിട്ടുണ്ട്.

2021ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ച സ്ഥാനാര്‍ത്ഥി കൂടിയാണ് ധര്‍മ്മജന്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച നടന്‍ പരാജയപ്പെട്ടിരുന്നു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് വേണ്ടി പരസ്യ പ്രചരണം നടത്തുന്ന നടന്റെ ചിത്രങ്ങള്‍ വൈറലാണ്.

Read more