അക്ഷരങ്ങള്‍ ചേര്‍ത്ത് ഭാഗ്യ പരീക്ഷണം; റോമയ്ക്ക് പിന്നാലെ പേരുമാറ്റി ദിലീപും

മലയാള സിനിമയില്‍ നിന്ന് ഏറെ നാളായി വിട്ടുനിന്ന നടി റോമ തിരിച്ചുവരവില്‍ പേരില്‍ മാറ്റം വരുത്തിയത് വാര്‍ത്തയായിരുന്നു. Roma എന്ന എഴുത്തിന്റെ അക്ഷരങ്ങള്‍ക്കൊപ്പം H കൂടി ചേര്‍ത്ത് Romah എന്നാണ് താരം പേരു തിരുത്തിയത്. ഇപ്പോഴിതാ അത്തരത്തിലൊരു പേരു മാറ്റം നടത്തിയിരിക്കുകയാണ് നടന്‍ ദിലീപും.

ദിലീപ് നായകനാകുന്ന ” കേശു ഈ വീടിന്റെ നാഥന്‍” എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലാണ് ഇത് വ്യക്തമാകുന്നത്. പോസ്റ്ററില്‍ “Dileep” എന്നതിനു പകരം “Dilieep” എന്നാണ് എഴുതിയിരുന്നത്. ഒരു “i” കൂടി കൂട്ടി ചേര്‍ത്തിരിക്കുന്നു. സിനിമയ്ക്കു വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ പേര് മാറ്റമെന്നത് വ്യക്തമല്ല. ക്രിസ്മസ് റിലീസ് ആയി എത്തിയ മൈ സാന്റയിലും Dileep എന്നായിരുന്നു പേര് രേഖപ്പെടുത്തിയിരുന്നത്.

Read more

സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ താരങ്ങള്‍ പരിഷ്‌കരണങ്ങള്‍ വരുത്താറുണ്ട്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങള്‍ തങ്ങളുടെ പേരുകളില്‍ മാറ്റംവരുത്തിയിട്ടുണ്ട്.