'ഓണ്‍ എയര്‍ ഈപ്പന്‍'; ജോഷി- ദിലീപ് ചിത്രം ജനുവരിയില്‍ ആരംഭിക്കും

അവതാരത്തിന് ശേഷം സംവിധായകന്‍ ജോഷിയും നടന്‍ ദിലീപും ഒന്നിക്കുന്ന “ഓണ്‍ എയര്‍ ഈപ്പന്‍” 2020 ജനുവരിയില്‍ ആരംഭിക്കും. നവാഗതനായ അരുണും നിരഞ്ജനും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്.

ദൃശ്യമാധ്യമരംഗത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ. നേരത്തെ ഈ പശ്ചാത്തലത്തില്‍ ജോഷി ഒരുക്കിയ മോഹന്‍ലാല്‍ നായകനായെത്തിയ റണ്‍ ബേബി റണ്‍ വലിയ വിജയമായിരുന്നു. ലവ് 24*7 എന്ന ദിലീപ് ചിത്രത്തിന്റെ കഥാപശ്ചാത്തലവും ടെലിവിഷന്‍ മാധ്യമങ്ങളായിരുന്നു. സ്വലേ എന്ന ചിത്രത്തില്‍ പത്രപ്രവര്‍ത്തകന്റെ റോളിലും ദിലീപ് എത്തയിരുന്നു.

Read more

on-air04
ജോജു, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരം കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ പൊറിഞ്ചു മറിയം ജോസാണ് ജോഷിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. എസ്.എല്‍പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ഡാനിയല്‍ ആണ് ദിലീപിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം.