വിജയിക്കുന്നവന് പിന്നിലെ പരാജിതന്റെ കഥ; 'ഓട്ടം' ഇന്നുമുതല്‍ തിയേറ്ററുകളില്‍

സംവിധായകന്‍ ലാല്‍ ജോസിന്റെ ടിവി ഷോയിലൂടെ ശ്രദ്ധേയരായ നന്ദു ആനന്ദും റോഷന്‍ ഉല്ലാസും നായകന്മാരായി അരങ്ങേറുന്ന ചിത്രം “ഓട്ടം” ഇന്ന് മുതല്‍ തിയേറ്ററുകളില്‍. നവാഗതനായ സാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെറുകഥാകൃത്തും പത്ര പ്രവര്‍ത്തകനുമായ രാജേഷ് കെ. നാരായണന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം തോമസ് തിരുവല്ലയാണ്. ബ്ലെസിയുടെ കളിമണ്ണിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണിത്.

വിജയിക്കുന്നവന് പിന്നില്‍ ഒരു പരാജിതനുണ്ട്, അയാളുടെ കഥയാണ് ഇതെന്നാണ് ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് രാജേഷ് കെ. നാരായണന്‍ പറയുന്നത്. വൈപ്പിന്‍ പ്രദേശത്തെ സാമൂഹികാന്തരീക്ഷത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. അലന്‍സിയര്‍, മണികണ്ഠന്‍ ആചാരി, സുധീര്‍ കരമന, രാജേഷ് ശര്‍മ്മ, അല്‍ത്താഫ്, ചന്ദ്രദാസ്, രോഹിണി, തെസ്‌നിഖാന്‍ രേണു, മാധുരി, ജോളി ചിറയത്ത് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

https://www.facebook.com/photo.php?fbid=2182769335133512&set=a.403412699735860&type=3&theater

ഫോര്‍ മ്യൂസിക്‌സ്, ജോണ്‍ പി വര്‍ക്കി എന്നിവരാണ് സംഗീത സംവിധാനം. കുരീപ്പുഴ ശ്രീകുമാറിന്റെ ഏറെ തരംഗമായ ജെസ്സി എന്ന കവിത ചിത്രത്തില്‍ ഗാനരൂപത്തില്‍ അവതരിപ്പിക്കുന്നുമുണ്ട്.

.