സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി മലയാളി സാന്നിധ്യം. നിര്‍മ്മാതാവും നടനുമായ ഡോ. മാത്യു മാമ്പ്രയാണ് സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നല്ല നടനുള്ള സിഫ് (SIFF) അവാര്‍ഡ് ഓഫ് എമിനന്റ്‌സ് പുരസ്‌കാരം നേടിയത്.
ഷാനുബ് കരുവാത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച വെയില്‍ വീഴവേ എന്ന ചിത്രത്തിലെ 72 കാരനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഡോ. മാത്യു മാമ്പ്ര ബഹുമതിക്ക് അര്‍ഹനായത്. ആറ് നവാഗത സംവിധായകരുടെ ആറു കഥകള്‍ ചേര്‍ന്ന ‘ചെരാതുകള്‍’ എന്ന ആന്തോളജി ചിത്രത്തിലെ ഒരു ചിത്രമാണ് ‘വെയില്‍ വീഴവേ’.
മറീന മൈക്കിള്‍ ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡോ. മാത്യു മാമ്പ്ര ഈ ചിത്രത്തിനു മുമ്പ് മൊമന്റ്‌സ്, ദേവലോക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ നായാട്ടാണ് മേളയിലെ ഈ വര്‍ഷത്തെ മികച്ച സിനിമ. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.
Read more
ആറു സംവിധായകര്‍ ചേര്‍ന്നാണ് ‘ചെരാതുകള്‍’ എന്ന ആന്തോളജി സിനിമ ഒരുക്കിയത്. ഷാജന്‍ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകരാണ് ഈ ചിത്രം ഒരുക്കിയത്.