ഈഗയ്ക്ക് രണ്ടാം ഭാഗം; ഒടുവില്‍ വെളിപ്പെടുത്തലുമായി നാനി

എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ നാനി നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു ‘ഈഗ’. തെലുങ്കില്‍ ഒരുക്കിയ ചിത്രം ഹിന്ദി, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്ത് റിലീസിന് എത്തിച്ചു. തമലയാളത്തില്‍ ‘ഈച്ച’ എന്നായിരുന്നു ചിത്രത്തിന് പേര്.

2012ല്‍ മികച്ച പ്രതികരണം നേടിയ ഈ ചിത്രത്തിന് സീക്വല്‍ ഒരുങ്ങുന്നതായാണ് വിവരം. ചിത്രത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി നാനി തന്നെയാണ് വെളിപ്പെടുത്തിയത്. നാനിയുടെ കഥാപാത്രം ഒരു ഈച്ചയായി പുനര്‍ജനിക്കുന്നതും സ്വന്തം മരണത്തിന് പ്രതികാരം ചെയ്യുന്നതുമായിരുന്നു പ്രമേയം. രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് നടന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘സീക്വലിനെക്കുറിച്ച് ഞങ്ങള്‍ പലപ്പോഴായി സംസാരിച്ച് വരികയാണ്. രാജമൗലി അത് പ്രഖ്യാപിക്കുമ്പോള്‍ വലിയ സ്വീകാര്യതയായിരിക്കും ലഭിക്കുക. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പോലുള്ള സാങ്കേതിക വിദ്യ പരിമിതമായി മാത്രം ലഭ്യമായിരുന്നപ്പോഴാണ് 10 വര്‍ഷം മുമ്പ് അദ്ദേഹം സിനിമ ഒരുക്കുന്നത്.

രണ്ടാം ഭാഗം ചെയ്യാനൊരുങ്ങുമ്പോള്‍, ഇന്നത്തെ സാഹചര്യത്തില്‍ ബോളിവുഡില്‍ നിന്നുള്ള മികച്ച സാങ്കേതിക പ്രവര്‍ത്തകരെ അദ്ദേഹത്തിന് ലഭിക്കും,’ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നാനി പറഞ്ഞു.

Read more

സമാന്ത രൂത്ത് പ്രഭു, കിച്ച സുദീപ് എന്നിവരായിരുന്നു ഈഗയിലെ മറ്റ് പ്രധാന താരങ്ങള്‍ . അതേസമയം നാനിയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം ‘ദസറ’ മാര്‍ച്ച് 30നാണ് തിയേറ്ററുകളില്‍ എത്തുന്നത്. തെലുങ്കില്‍ ഒരുക്കിയ ചിത്രം തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും റിലീസിനെത്തും. കീര്‍ത്തി സുരേഷ് ആണ് നായിക. ഷൈന്‍ ടോം ചാക്കോ ആണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.