ഇമോഷണല്‍ ത്രില്ലര്‍ വിജയം; പ്രേക്ഷകമനസ്സ് കീഴക്കി 'കാക്കിപ്പട'

ഇമോഷണല്‍ ത്രില്ലര്‍ വിജയംഅതാണ് സംവിധായകന്‍ ഷെബി ചൗഘട്ടിന്റെ കാക്കിപ്പടയെക്കുറിച്ച് ഒറ്റവാക്കില്‍ പറയാന്‍ കഴിയുക. 2022-ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകമനസ്സ് കീഴക്കുന്നതില്‍ കാക്കിപ്പട വിജയിക്കുന്നു എന്നതാണ് തിയറ്ററുകളില്‍ നിന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സിനിമയെക്കുറിച്ച് പറയുന്ന വാക്കുകളില്‍ നിറയുന്നത്. സമകാലികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അനീതിയെ തീയാക്കിമാറ്റുന്നതില്‍ സംവിധായകന്‍ വിജയം കണ്ടിരിക്കുന്നു. അത്രമേല്‍ വൈകാരികമായി പോകുന്നുണ്ട് ഈ ചിത്രം കാണുമ്പോള്‍.

കെട്ടുറപ്പുള്ള തിരക്കഥയും അതിനൊത്തുള്ള സംവിധാനമികവുമാണ് ചിത്രത്തെ പ്രേക്ഷകഹൃദയത്തില്‍ ഇടംനല്‍കുവാനുള്ള പ്രധാനകാരണം. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഒരിടത്തു പോലും മടുപ്പുളവാക്കാതെ കൊണ്ടുപോകുന്നതില്‍ വിജയിച്ചിട്ടുണ്ട്.റോണി റാഫേലിന്റെ സംഗീത മികവും ചിത്രത്തിന് ഗുണമായിമാറുന്നു എന്ന് പറയാം അപ്പാനി ശരത്, ശൈലജ അമ്പു, നിരഞ്ജ് മണിയന്‍പിള്ളരാജു, സുജിത്ത് ശങ്കര്‍ തുടങ്ങിയവരുടെ പ്രകടന മികവും ചിത്രത്തില്‍ എടുത്തു പറയാവുന്നവയാണ്.

മലയാളത്തില്‍ നേരത്തെ ഇറങ്ങി വിജയം നേടിയ ജോസഫ് എന്ന ചിത്രത്തെ പോലെ കാഴ്ച്ചക്കാരനെ ഇമോഷണലി ഫീല്‍ ചെയ്ക്കുന്നുണ്ട് ഷെബിയുടെ കാക്കിപ്പടയും. മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ,ചന്തുനാഥ്, ആരാധ്യാ ആന്‍, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍ .

Read more

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം.സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേല്‍. ഗാനരചന- ഹരിനാരായണന്‍, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം- എസ്.മുരുകന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ശങ്കര്‍ എസ്.കെ. സംഘടനം- റണ്‍ രവി.