ഫഹദും രാജമൗലിയും ഒന്നിക്കുന്നു; ഒറ്റ ദിവസം രണ്ട് ചിത്രങ്ങൾ; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത്

തെന്നിന്ത്യൻ സെൻസേഷൻ എസ്. എസ് രാജമൗലിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. ഒറ്റ ദിവസം തന്നെ ഫഹദിനെ നായകനാക്കി രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും അവതരിപ്പിക്കുന്നത് രാജമൗലിയാണ്.

യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി സിദ്ധാർത്ഥ നടേല സംവിധാനം ചെയ്യുന്ന ‘ഓക്സിജൻ’ എന്ന ചിത്രം നിർമ്മിക്കുന്നത് ആർക്ക മീഡിയവർക്ക്സിന്റെയും ഷോയിങ് ബിസിനസിന്റെയും ബാനറുകളിലാണ്. 2024 അവസാനത്തോടെ ഓക്സിജൻ ചിത്രീകരണം ആരംഭിക്കും.

Image

അതേസമയം രണ്ടാം ചിത്രം ഒരുങ്ങുന്നത് ഫാന്റസി ഴോണറിലാണ്. ശശാങ്ക് യെലെട്ടി സംവിധാനം ചെയ്യുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എന്ന ചിത്രം നിർമ്മിക്കുന്നതും ആർക്ക മീഡിയവർക്ക്സിന്റെയും ഷോയിങ് ബിസിനസിന്റെയും ബാനറുകളിൽ തന്നെയാണ്. ജൂണിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. രണ്ട് ചിത്രങ്ങളും തെലുങ്ക് , മലയാളം, തമിഴ്, കന്നഡ തുടങ്ങീ ഭാഷകളിലാണ് ഒരുങ്ങുന്നത്.

Image

അതേസമയം ഫഹദ് ഫാസിൽ നിർമ്മാണ പങ്കാളിയായ പ്രേമലു തെലുങ്ക് ഡബ്ബ്ഡ് വേർഷൻ കഴിഞ്ഞ ആഴ്ചയിലാണ് റിലീസ് ചെയ്തത്, മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആന്ധ്രയിലും തെലങ്കാനയിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read more