'അവരുടെ പ്രണയകഥ തികഞ്ഞതായിരുന്നു... കല്യാണം വരെ'; 'ഓടും കുതിര ചാടും കുതിര'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ഫഹദ് ഫാസിൽ

അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവർ അഭിനയിക്കുന്ന ചിത്രമായ ‘ഓടും കുതിര ചാടും കുതിര’യുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പുറത്ത്. ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു പ്രദർശനം.

May be an image of 5 people and text

‘അവരുടെ പ്രണയകഥ തികഞ്ഞതായിരുന്നു… കല്യാണം വരെ.’ അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവർ അഭിനയിക്കുന്ന ഓടും കുതിര ചാടും കുതിരയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തുന്നതിൽ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് അഭിമാനിക്കുന്നു എന്നാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ഫഹദ് ഫാസിൽ കുറിച്ചത്.

അതേസമയം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഒരുക്കിയ സംവിധായകനാണ് അല്‍ത്തഫ് സലിം. ഫഹദ് ഫാസിലൈൻ നായകനാക്കി മറ്റൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് അല്‍ത്തഫ് സലിം. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം.

Read more