നടിയും മുന്‍ എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചതായി വ്യാജ വാര്‍ത്ത. വിദേശ യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായാണ് പ്രചാരണം. ട്വിറ്ററിലും വാര്‍ത്താ ചാനലുകളിലും ഈ റിപ്പോര്‍ട്ട് എത്തിയിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും ദിവ്യക്ക് കുഴപ്പമില്ലെന്നും കുടുംബം അറിയിച്ചു.
രണ്ട് ദിവസത്തിന് ശേഷം ദിവ്യ ബംഗളൂരുവില്‍ എത്തും. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ അസ്വസ്ഥരാണ്. ഇല്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കരുത് എന്ന് ദിവ്യയുടെ സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചു. നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന അന്തരിച്ചത് നാളുകള്‍ക്ക് മുമ്പാണ്. അത് ചിലര്‍ തെറ്റിദ്ധരിച്ചതായിരിക്കും എന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം, ‘അഭി’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെയായിരുന്നു ദിവ്യ സ്പന്ദനയുടെ സിനിമാ അരങ്ങേറ്റം. ‘പൊല്ലാതവന്‍’, ‘വാരണം ആയിരം’, ‘സഞ്ജു വെഡ്‌സ് ഗീത’, ‘ലക്കി’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച ദിവ്യ ‘ഉത്തരാഖണ്ഡ’ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
Read more
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ ആയിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രവേശം. 2013ല്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാണ് ദിവ്യ സ്പന്ദന എന്ന രമ്യ ലോക്‌സസഭയിലേക്ക് എത്തിയത്.