ഞങ്ങള്‍ക്ക് ഇത് വീണ്ടും വേണ്ട; അര്‍ജുന്‍ റെഡ്ഡി 2 ലുക്ക് പോസ്റ്ററിന് ആരാധകരുടെ ട്രോളുകള്‍

വിജയ് ദേവരകൊണ്ടയുടെ “വേള്‍ഡ് ഫെയ്മസ് ലവര്‍” പോസ്റ്ററിന് ആരാധകരുടെ ട്രോള്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിനാണ് ട്രോളുകള്‍ വന്നത്. ചോരയൊലിപ്പിച്ച് കൈയില്‍ സിഗരറ്റും വായില്‍ നിന്നും പുക വരുന്നതുമായ പോസ്റ്ററാണ് വിജയ് ദേവരകൊണ്ട പുറത്ത് വിട്ടത്.

എന്നാല്‍ പോസ്റ്റര്‍ കാണുമ്പോള്‍ പഴയ അര്‍ജുന്‍ റെഡ്ഡിയായി തന്നെയാണ് തോന്നുന്നതെന്നാണ് ആരാധകരുടെ കമന്റ്. ഈ ലുക്ക് ഇഷ്ടമായില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. അര്‍ജുന്‍ റെഡ്ഡി ഇഷ്മാണ് എന്നാല്‍ അതേ കഥാപാത്രം വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചിലര്‍ പറയുന്നു.

വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. വിജയ്‌യുടെ അഭിനയം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു. സന്ദീപ് വംഗ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി റീമേക്കും എത്തിയിരുന്നു.

Read more

Unexpected troll for Arjun Reddy 2 Poster