നടന്‍ ചിമ്പുവിനെതിരെ പൊലീസില്‍ പരാതി നല്‍കി നിര്‍മ്മാതാവ് മൈക്കല്‍ രായപ്പന്‍. ചിമ്പു കബളിപ്പിക്കുകയാണ് എന്ന പരാതിയുമായാണ് നിര്‍മ്മാതാവ് ചെന്നൈ കമ്മീഷണര്‍ ഓഫീസില്‍ എത്തിയിരിക്കുന്നത്. ചിമ്പുവിന്റെ കരിയറില്‍ മികച്ച വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായ, ‘അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മൈക്കല്‍ രായപ്പന്‍.
ഇരുവരും തമ്മിലുള്ള പ്രശ്നം ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് തന്നെ തുടങ്ങിയിരുന്നു. അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രം, ഒരൊറ്റ സിനിമയായി ചിത്രീകരിയ്ക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ചിത്രത്തെ രണ്ട് ഭാഗങ്ങളാക്കാനുള്ള സാധ്യതകള്‍ ഉണ്ട് എന്ന് പറഞ്ഞ് അടുത്ത ഭാഗത്തിന്റെ ഷൂട്ടിംഗും ചിമ്പു തുടങ്ങി വച്ചു.
ചിത്രത്തിന്റെ അമ്പത് ശതമാനത്തോളം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ബാക്കി ഭാഗം ചിത്രീകരിക്കുന്നതിന് ചിമ്പു സഹകരിയ്ക്കുന്നില്ല. ആ സിനിമ മുടങ്ങിയതോടെ 15 കോടിയോളം രൂപയാണ് നഷ്ടമായതെന്ന് നിര്‍മ്മാതാവ് പറയുന്നു. അത് പരിഹരിക്കുന്നതിനായി നിര്‍മ്മാതാവിന്റെ മറ്റൊരു ചിത്രത്തില്‍ പണം വാങ്ങാതെ, ഫ്രീ ആയി അഭിനയിക്കാം എന്ന് ചിമ്പു സമ്മതിച്ചിരുന്നു.
Read more
എന്നാല്‍ അതും മുടങ്ങി. തുടര്‍ന്ന് മൈക്കല്‍ രായപ്പന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടു. ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം കാണാം എന്ന് പ്രസിഡന്റ് വിശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു പരിഹാരവും കാണാത്ത സാഹചര്യത്തിലാണ് മൈക്കല്‍ രായപ്പന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.