സിനിമാ സെറ്റിലെത്തിയ രജിത് കുമാറിന് തെരുവുനായ ആക്രമണം; കാലില്‍ കടിച്ചുതൂങ്ങി

നടനും മുന്‍ ബിഗ് ബോസ് താരവുമായ രജിത് കുമാറിന് തെരുവുനായയുടെ കടിയേറ്റു. പുതിയ സിനിമയുടെ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് സംഭവം. ഷൂട്ടിംഗിന് മുമ്പ് രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് രജിത് കുമാറിന് നേരെ തെരുവുനായ ആക്രമണമുണ്ടായത്.

ഒപ്പമുണ്ടായിരുന്നവര്‍ നടനെ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ക്ഷേത്രത്തിലേക്ക് പോകവെ തിയേറ്ററിന് സമീപത്ത് വച്ചാണ് തെരുവുനായ ആക്രമിച്ചതെന്ന് രജിത് കുമാര്‍ പറഞ്ഞു. മൂന്നു നായ്ക്കള്‍ ഒരുമിച്ചെത്തിയായിരുന്നു ആക്രമണം.

Read more

ഒരു നായ രജിത് കുമാറിന്റെ കാലില്‍ കടിച്ചുതൂങ്ങി. അടുത്തുണ്ടായിരുന്നു മറ്റു 2 പേരെയും നായ്ക്കള്‍ കടിച്ചു. കടിയേറ്റവരെല്ലാം ചികിത്സ തേടി. കൈകളിലും കാലുകളിലുമായാണ് നായ്ക്കള്‍ കടിച്ചതെങ്കിലും ആരുടെയും പരുക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്ക