നാല് ദിവസം, 30.5 കോടി രൂപ, തല്ലുമാലയ്ക്ക് മികച്ച പ്രതികരണം

ഖാലിദ് റഹ്‌മാന്‍ ടൊവിനോ തോമസ് ചിത്രം തല്ലുമാല ബോക്സ് ഓഫീസുകളെ ഇളക്കി മറിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ ചിത്രം നേടിയത് 30.5 കോടി രൂപയാണ്.
സ്വാതന്ത്ര്യദിനത്തില്‍ ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 2.85 കോടി രൂപയാണ്. മറ്റിടങ്ങളില്‍ നിന്നായി ആകെ നേടിയത് 4 കോടി രൂപയാണ്. ചിത്രം ഇത് വരെ നേടിയ കളക്ഷന്‍ 30.5 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 13.85 കോടി രൂപയാണ് നേടിയത്.

ആഗസ്റ്റ് 12 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 3.55 കോടി രൂപ കളക്ഷന്‍ കിട്ടിയെന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന. ടൊവിനോയുടെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനാണിത്.

ടൊവിനോ തോമസ്, ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ വലിയ കയ്യടി തന്നെ നേടുന്നുണ്ട്. ചടുലമായ രണ്ടാം പകുതിയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് എന്നാണ് പ്രേക്ഷക അഭിപ്രായം..ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read more

മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കിക്കുന്നത്. ബീപാത്തുവായി കല്യാണി പ്രിയദര്‍ശനും എത്തുന്നു.മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ഗാനരചനയും മുഹ്സിന്‍ പരാരിയാണ്.