ത്രില്ലര്‍ ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്; സുല്ല് നവംബര്‍ 22- ന് എത്തും

ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റ്സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം സുല്ലിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ മാസം 22- ന് തിയേറ്ററുകളിലെത്തും. ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ഭരദ്വാജാണ്. മാസ്റ്റര്‍ വാസുദേവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് .

ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ പുതുമുഖ സംവിധായകനാണ് വിഷ്ണു.  ഒരു സൂപ്പര്‍താരചിത്രത്തിന്റെ രണ്ടു സീനുകള്‍ ചിത്രീകരിക്കാന്‍ വരുന്ന ചെലവിനെക്കാള്‍ കുറഞ്ഞ ചെലവിലാണ് സുല്ലിന്റെ നിര്‍മ്മാണം എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.

Read more

പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ വിജയ് ബാബു ആരംഭിച്ച സംരംഭമാണ് ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റസ്. ഈ ബാനറില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം ജനമൈത്രിയായിരുന്നു.