'ലിറ്റില്‍ മിസ് റാവുത്തര്‍' ആയി ഗൗരി കിഷന്‍, ഒപ്പം ഗോവിന്ദ് വസന്തയും; ഫസ്റ്റ് ലുക്ക്

ഗൗരി കിഷന്‍ നായികയാകുന്ന ‘ലിറ്റില്‍ മിസ് റാവുത്തര്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. നവാഗതനായ വിഷ്ണു ദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതത്തിന് ഏറെ പ്രധാന്യമുള്ള ചിത്രത്തിന് ഗോവിന്ദ് വസന്ത ആണ് സംഗീതം ഒരുക്കുന്നത്. ’96’ സിനിമയ്ക്ക് ശേഷം ഗോവിന്ദ് വസന്തയും ഗൗരിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഷേര്‍ഷാ ഷെരീഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘മഹാനടി’, ‘അര്‍ജ്ജുന്‍ റെഡ്ഡി’ തുടങ്ങിയ ചിത്രങ്ങള്‍ തെലുങ്കാനയില്‍ വിതരണം ചെയ്ത എസ് ഒറിജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യരബോളുവാണ് നിര്‍മാണം, സഹനിര്‍മ്മാണം സുതിന്‍ സുഗതന്‍.

സിനിമയുടെ സംഗീത അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത് വണ്ടര്‍ വാള്‍ റെക്കോര്‍ഡ്സ് ആണ്. വണ്ടര്‍ വാള്‍ റെക്കോര്‍ഡ്‌സിന്റെ ആദ്യ സിനിമ സംരംഭമാണിത്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും, ടിറ്റോ പി തങ്കച്ചനും ചേര്‍ന്നാണ് വരികള്‍ എഴുതുന്നത്. സംഗീത് പ്രതാപ് ചിത്രസംയോജനവും, ലൂക്ക് ജോസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

കലാസംവിധായകന്‍ മഹേഷ് ശ്രീധര്‍. വസ്ത്രാലങ്കാരം തരുണ്യ വി.കെ. മേക്കപ്പ് ജയന്‍ പൂക്കുളം. സ്റ്റില്‍സ് ശാലു പേയാട്, നന്ദു, റിച്ചാര്‍ഡ് ആന്റണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിജയ് ജി.എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ പ്രഭാരം. അസോസിയേറ്റ് ഡയറക്ടര്‍ സിജോ ആന്‍ഡ്രൂ. വിഎഫ്എക്സ് വെഫ്ക്സ്മീഡിയ. സൗണ്ട് ഡിസൈന്‍ കെ.സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ.എസ്.

Read more

ശബ്ദമിശ്രണം വിഷ്ണു സുജാത്. കളറിസ്റ്റ് ബിലാല്‍ റഷീദ്. പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്. മേക്കിംഗ് വീഡിയോ അജിത് തോമസ് ഒരുക്കുന്നു. ലിറിക്കല്‍ വീഡിയോസ് അര്‍ഫാന്‍ നുജൂം ഒരുക്കും. മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സംഗീത ജനചന്ദ്രന്‍ സ്റ്റോറീസ് സോഷ്യല്‍.