ദിലീപും അര്‍ജുനും നേര്‍ക്കു നേര്‍; 'ജാക്ക് ഡാനിയല്‍' ഗ്ലിംപ്‌സ് വീഡിയോ

മലയാളത്തിന്റെ ജനപ്രിയ താരം ദിലീപും തമിഴകത്തിന്റെ ആക്ഷന്‍ ഹീറോ അര്‍ജുനും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ റിലീസ് ചെയ്തു. വീഡിയോയില്‍ ദിലീപിന്റെയും അര്‍ജ്ജുന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. “എ മാന്‍ വിത്ത് എ വിഷന്‍” എന്നാണ് ദിലീപിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അര്‍ജ്ജുന്റെ കഥാപാത്രത്തെ “എ മാന്‍ വിത്ത് എ മിഷന്‍” എന്നുമാണ് കാണിക്കുന്നത്.

2007ല്‍ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഞാന്‍ പ്രകാശനില്‍ നായികയായി എത്തിയ അഞ്ജു കുര്യന്‍ ദിലീപിന്റെ ജോടിയാകുന്നു. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് നിര്‍മാണം. ചിത്രത്തിന്റെ ടീസര്‍ ഈ മാസം 27 ന് റിലീസ് ചെയ്യും.

Read more

ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശിവകുമാര്‍ വിജയന്‍. സംഗീതം ഗോപി സുന്ദര്‍.