വെബ് സീരിസിലേക്ക് ചുവടുവെച്ച് ഹന്‍സികയും

വെബ് സീരിസില്‍ അഭിനയിക്കാന്‍ ഒരുങ്ങി തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക മോട്ട്വാനിയും. ആമസോണ്‍ പ്രൈമിന്റെ വെബ് സീരിസിലാണ് ഹന്‍സിക അഭിനയിക്കുന്നത്. “ബാഗമതി” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി. അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഹന്‍സിക ഷൂട്ടിങ് ആരംഭിച്ച് കഴിഞ്ഞു.

“തെനാലി രാമകൃഷ്ണ ബിഎ ബില്‍” എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് ഹന്‍സിക ഇപ്പോള്‍. നവംബര്‍ 15ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് ഹന്‍സിക വെബ് സീരിന്റെ കാര്യം തുറന്ന് പറഞ്ഞത്.

Read more

വെബ് സീരിസിന്റെ കാര്യത്തില്‍ താന്‍ വളരെ എക്‌സൈറ്റ്ഡ് ആണെന്നും ഹന്‍സിക പറഞ്ഞു. സുന്ദീപ് കിഷന്‍ നായകനായെത്തുന്ന തെനാലി രാമകൃഷ്ണനില്‍ വരലക്ഷ്മി ശരത്കുമാറും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. ജി. നാഗശ്വേര റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം എസ്എന്‍എസിന്റെ ബാനറില്‍ അഗ്രഹാരം നാഗി റെഡ്ഡിയാണ് നിര്‍മാണം.