'മമ്മൂട്ടി മരിക്കണം, മകന്‍ നശിച്ച് നാറാണക്കല്ല് എടുക്കണം..'; യൂട്യൂബ് വീഡിയോയില്‍ വിദ്വേഷ പ്രചാരണം, വിവാദമാകുന്നു

മമ്മൂട്ടിക്ക് എതിരെ വിദ്വേഷ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ പ്രതിഷേധം. 2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ ആയിരുന്നു ഒരാള്‍ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. മമ്മൂട്ടി മരിക്കണം എന്നതാണ് 2024ല്‍ സംഭവിക്കേണ്ട മാറ്റം എന്നാണ് ഇയാള്‍ പറഞ്ഞത്.

”കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..” എന്നാണ് ഇയാള്‍ പറയുന്നത്.

View this post on Instagram

A post shared by Anchu mjr (@kaar_baar)

ഇതോടെ എല്ലാവരും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നല്ലേ നമ്മള്‍ എല്ലാവരും ആഗ്രഹിക്കുക എന്ന് യൂട്യൂബര്‍ ചോദിക്കുമ്പോള്‍. ഇതിനോടും മമ്മൂട്ടിക്കെതിരെ രൂക്ഷമായാണ് ഇയാള്‍ പ്രതികരിക്കുന്നത്. മമ്മൂട്ടി അഹങ്കാരിയാണ് എന്നാണ് ഇയാള്‍ പറയുന്നത്.

”അങ്ങനെയല്ല, അഹങ്കാരിയാണ് മമ്മൂട്ടി, അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മള്‍ നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്, മോഹന്‍ലാല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ…” എന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

Read more

യൂട്യൂബര്‍ക്കെതിരെ അടക്കം വിമര്‍ശന കമന്റുകള്‍ എത്തുന്നുണ്ട്. ‘ആ പറഞ്ഞത് അവനും അവന്റെ കുടുംബകാര്‍ക്കും സംഭവിക്കട്ടെ….’, ‘ഇപ്പോള്‍ മനസിലായില്ലേ ലാലുണ്ണി ഫാന്‍സിന്റെ മനസില്‍ ഉള്ളത് കഷ്ടം’, ‘അടിച്ച് ചെവിക്കല്ല് പൊട്ടിക്കണം’, ‘കേട്ട് ഇളിച്ചോണ്ട് ഇരിക്കുന്ന ആങ്കര്‍ കിഴങ്ങന്‍’ എന്നിങ്ങനെയാണ് വീഡിയോക്ക് എത്തുന്ന ചില കമന്റുകള്‍.