കേരളത്തെ പിടിച്ചുലച്ച പ്രളയകാലത്തിന്റെ കഥയുമായി ജയരാജിന്റെ 'രൗദ്രം 2018'

വാണിജ്യ സിനിമകളിലൂടെയും സമാന്തര സിനിമകളിലൂടെയും ഒരുപോലെ സഞ്ചരിക്കുന്ന സംവിധായകനാണ് ജയരാജ്. ഇപ്പോഴിതാ കേരളത്തെ പിടിച്ചുലച്ച പ്രളയകാലത്തിന്റെ കഥയുമായി ജയരാജ് എത്തുകയാണ്. “രൗദ്രം 2018” എന്നു പേരിട്ടിരിക്കുന്ന ചിത്രം നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ്. പ്രളയ സമയത്തു ചെങ്ങന്നൂരിലെ പാണ്ടനാടില്‍ ഒരു വീട്ടില്‍ ഒറ്റപ്പെട്ടുപോയ വൃദ്ധ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്.

രണ്‍ജി പണിക്കരും കെ.പി.എ.സി ലീലയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. പ്രളയ സമയത്തെ പ്രകൃതിയുടെ രൗദ്രഭാവമാണ് സിനിമയിലൂടെ ആവിഷ്‌ക്കരിക്കുന്നത്. ബിനു പപ്പുവും സബിതാ ജയരാജുമാണ് മറ്റ് പ്രധാന താരങ്ങള്‍. പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രം നിര്‍മ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ജയരാജ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Read more

ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണും എഡിറ്റിംഗ് ജിനു ശോഭയും നിര്‍വഹിച്ചിരിക്കുന്നു. ജയരാജിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം നല്‍കുന്നത്. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.