സിനിമാ ജീവിതത്തിനൊപ്പം തന്നെ സ്വകാര്യ ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്നയാളാണ് നടന്‍ ജയസൂര്യ. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. മാത്രമല്ല മക്കള്‍ക്കൊപ്പമുള്ള രസകരമായ വീഡിയോസും ഫോട്ടോസും താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മനോഹരമായ മേക്കപ്പ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍. ജയസൂര്യയുടെ മകള്‍ വേദയാണ് താരത്തെ സുന്ദരിയാക്കിയിരിക്കുന്നത്.
https://www.facebook.com/Jayasuryajayan/posts/1406215699532106
മക്കളുടെ മുന്നില്‍ മേക്കപ്പ് ചെയ്യാന്‍ ഇരുന്നു കൊടുത്താല്‍ നമ്മളെ നശിപ്പിച്ച്കളയും എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വേദയ്ക്ക് നല്ല കഴിവുണ്ടെന്നും മകളുടെ മേക്കപ്പില്‍ സുന്ദരിയായിട്ടുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.