പെരുമ്പാവൂരിലെ ജിഷയുടെ മരണം സിനിമയാകുന്നു. ‘നി പ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ മാസം 26ന് റിലീസ് ചെയ്യും. ബെന്നി ആശംസയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
സലിംകുമാര്‍, ദേവന്‍, ബാബു ആന്റണി, ബബില്‍ പെരുന്ന, ജോണി ആന്റണി, ലാല്‍ ജോസ്, രാജേഷ് ശര്‍മ്മ, അനൂപ് ചന്ദ്രന്‍, സുനില്‍ സുഖദ, കോട്ടയം പ്രദീപ് തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. കുളപ്പുള്ളി ലീലയാണ് ജിഷയുടെ അമ്മയായി എത്തുന്നത്.
Read more
ഹിമുക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ ബെന്നി പി ജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.പ്രജോദ് ഉണ്ണി എഴുതി സുനില്‍ ലാല്‍ ചേര്‍ത്തല സംഗീതം പകര്‍ന്ന ഗാനങ്ങള്‍ യേശുദാസ്, അനില്‍ തമ്മനം, സൗമ്യ നിധീഷ് എന്നിവര്‍ ആലപിച്ചിരിക്കുന്നു. ഹിന്ദി ഗാനം രചിച്ചിരിക്കുന്നത് ഷേര്‍ളിരാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മണ്‍സൂര്‍ വെട്ടത്തൂര്‍, എഡിറ്റിംഗ്- അനീഷ് കെഎസ്എഫ്ഡിസി.