ഹൈവേ ടുവിന് പിന്നാലെ ജോണി വാക്കറിനും രണ്ടാം ഭാഗം; തുറന്നുപറഞ്ഞ് ജയരാജ്

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ തന്നെ് ജയരാജ് ഹൈവേ – 2 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മമ്മൂട്ടി- ജയരാജ് ടീമിന്റെ കള്‍ട്ട് ചിത്രമായ ‘ജോണിവാക്കറി’ന്റെ രണ്ടാം ഭാഗം വരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് ജയരാജ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് ജയരാജ് മനസ്സുതുറന്നത്.

പ്രേക്ഷകരുടെ പ്രതികരണം ഞങ്ങള്‍ വലിയ പ്രചോദനമാണ് നല്‍കുന്നത്. ഇത്രയധികം ആവേശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല. ഹൈവേയ്ക്കും ജോണി വാക്കറിനും രണ്ടാംഭാഗം ഉണ്ടാകുമോയെന്ന് എന്നോട് പലരും പലവട്ടം ചോദിച്ചിട്ടുണ്ട്. ജോണിവാക്കര്‍ രണ്ടാംഭാഗം ആലോചിച്ചിരുന്നെങ്കിലും ആദ്യം വരുന്നത് ഹൈവേ – 2 ആയിരിക്കും. അദ്ദേഹം പറയുന്നു.

ഹൈവേ 2 ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും. ഇപ്പോഴത്തെ സാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ച് വലിയ കാന്‍വാസിലുള്ള ചിത്രമായിരിക്കും. മൂന്ന് വര്‍ഷം മുന്‍പ് ഹൈവേ രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുന്നു.

Read more

കോവിഡ് കാരണം മാറ്റിവെച്ചതാണ്. ഇപ്പോള്‍ നല്ലസമയമാണ്. സുരേഷ്‌ഗോപി സിനിമയ്ക്കായി കൂടുതല്‍ സമയം കണ്ടെത്താന്‍ തയാറാണ്. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.ജയരാജ് കൂട്ടിച്ചേര്‍ത്തു.