ദിലീപിനൊപ്പം ജോജു ജോര്‍ജും; 'വോയ്‌സ് ഓഫ് സത്യനാഥന്‍' രാജസ്ഥാനില്‍

ദിലീപ ് ചിത്രം ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ അണിയറയിലൊരുങ്ങുന്നു. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് റാഫിയാണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തില്‍ നടന്‍ ജോജു ജോര്‍ജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രാജസ്ഥാനിലാണ് നിലവില്‍ ‘വോയ്‌സ് ഓഫ് സത്യനാഥന്റെ’ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇവിടെ നിന്നുമുള്ള ദിലീപിന്റെ ഫോട്ടോയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ദിലീപിനൊപ്പം രാജസ്ഥാന്റെ ട്രെഡീഷണല്‍ വസ്ത്രങ്ങണിഞ്ഞ് ഡാന്‍സ് ചടുവടുവയ്ക്കുന്നവരെയും ചിത്രത്തില്‍ കാണാം.

Read more

ഓഗസ്റ്റ് എട്ടിനാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്റെ’ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. മുംബൈയില്‍ ആയിരുന്നു ആദ്യ ഷൂട്ടിംഗ്. ഇവിടെ നിന്നുള്ള ദിലീപിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്‌ക്രീനില്‍ എത്തിക്കുന്നത്.