മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി; അലൻസിയറിനെതിരെ പൊലീസിൽ പരാതി

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലെ വിവാദ പ്രസ്താവനയിൽ പ്രതികരണം ചോദിക്കാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പേരിൽ അലൻസിയർക്കെതിരെ പൊലീസിൽ പരാതി.തിരുവനന്തപുരം റൂറൽ എസ്. പി ഡി. ശിൽപയ്ക്കാണ് റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തക പരാതി കൊടുത്തിരിക്കുന്നത്. മാധ്യമപ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി.

ക്യാമറയ്ക്ക് മുന്നിലും, പിന്നിലും ‘അപ്പൻ’ സിനിമയിലെ കഥാപാത്രമായാണ് അലൻസിയർ ജീവിക്കുന്നതെന്നും, ‘അപ്പൻ’ അലൻസിയറുടെ ബയോപ്പിക്ക് ആണെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.

അലൻസിയർ നടത്തിയ പ്രസ്താവന നിരുത്തരവാദപരവും അപലപനീയമാണെന്നും കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണവുമായി ബന്ധപ്പെട്ട് അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ സിനിമാ രംഗത്തു നിന്നും കടുത്ത പ്രതികരണങ്ങളാണ്ഉയർന്നു വന്നിരിക്കുന്നത്. പെൺ പ്രതിമ നല്കി പ്രലോഭിപ്പിക്കരുത് എന്നും ആൺകരുത്തുള്ള മുഖ്യമന്ത്രിയിരിക്കുമ്പോൾ ആൺകരുത്തുള്ള പ്രതിമയാണ് നൽകേണ്ടതെന്നുമാണ് അലൻസിയർ പുരസ്കാര വേദിയിൽ  പറഞ്ഞത്.

Read more

എന്നാൽ പ്രസ്താവന തിരുത്താനോ, ക്ഷമ പറയാനോ തയ്യാറാവാതെ പറഞ്ഞതിനെ ന്യായീകരിക്കുകയാണ് അലൻസിയർ ചെയ്തതുകൊണ്ടിരിക്കുന്നത്, അതിന് പിന്നാലെയാണ് ഇപ്പോൾ  അലൻസിയർക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി.