ആടുജീവിതത്തിന് ശേഷം ബ്ലെസി വരുന്നു; നായകന്‍ കമല്‍ഹാസന്‍

മലയാള സിനിമാ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ആടുജീവിതം’. ബെന്യാമിന്റെ ഇതേ പേരിലുള്ള ജനപ്രിയ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ നടന്‍ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രം്.

ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കെ സംവിധായകന്‍ കമല്‍ ഹാസനൊപ്പം ഒന്നിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.കമല്‍ ഹാസന്റെ 234-ാം ചിത്രം അണിയറയിലാണ്. ശേഷം ബ്ലെസിക്കൊപ്പം സിനിമ ചെയ്യുമെന്നാന് പുതിയ വിവരം. തമിഴിലും മലയാളത്തിലുമായി ബൈലിംഗ്വല്‍ ചിത്രമായായിരിക്കും ഇത്.

2023ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലൂടെ ആടുജീവിതം പ്രീമിയര്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ചിത്രത്തിന്റെ എല്ലാ വര്‍ക്കുകളും ആ സമയത്ത് തീരുമോ എന്ന് സംശയിക്കുന്നതായും അടുത്തിടെ നടന്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. അതിന് സാധിച്ചില്ലെങ്കില്‍ അടുത്ത ഏതെങ്കിലുമൊരു ഇന്റര്‍നാഷ്ണല്‍ പ്ലാറ്റ്‌ഫോമില്‍ പ്രീമിയര്‍ നടത്തിയ ശേഷം ലോകമെമ്പാടും സിനിമ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു

കഴിഞ്ഞ ജൂണ്‍ മാസമായിരുന്നു ചിത്രത്തിന്റെ നാല് വര്‍ഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ ആഫ്രിക്കന്‍ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിതന്നെ ആയിരുന്നു. അല്‍ജീരിയയിലും ജോര്‍ദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങള്‍ കേരളത്തിലെ പത്തനംതിട്ടയില്‍ ഏതാനും രംഗങ്ങള്‍ ചിത്രീകരണം തുടര്‍ന്നിരുന്നു.

നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. അമല പോള്‍ ആണ് ചിത്രത്തിലെ നായിക. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനവും കെ.യു. മോഹനന്‍, സുനില്‍ കെ. എസ് എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Read more

1992-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ – സംഗീത് ശിവന്‍ ടീമിന്റെ ‘യോദ്ധ’ എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനമായി എ.ആര്‍. റഹ്‌മാന്‍ മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. ആടുജീവിതത്തില്‍ നാലു പാട്ടുകളാണുള്ളത് വരികള്‍ ഒരുക്കിയിരിക്കുന്നത് റഫീഖ് അഹമ്മദ്.