മോദിയുടെയും സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട് രോഷാകുലനായി ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ ഹാസന്‍: വീഡിയോ വൈറല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പുറത്തിറക്കിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എം.കെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട് അസ്വസ്ഥനായി ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ഹാസനാണ് വീഡിയോയില്‍.

ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുന്ന കമല്‍ഹാസന്‍ താത്പര്യമില്ലാതെ ചാനല്‍ മാറ്റി കൊണ്ടിരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഡി.എം.കെയുടെ എം.കെ സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗങ്ങളാണ് പശ്ചാത്തലത്തില്‍. നേതാക്കന്മാരുടെ പ്രസംഗം കേട്ട് അസ്വസ്ഥനാകുന്ന കമല്‍ ഒടുവില്‍ ദേഷ്യത്തോടെ കയ്യിലിരിക്കുന്ന റിമോട്ട് എറിഞ്ഞ് ടിവി തകര്‍ക്കുന്നു. ശേഷം ജനങ്ങളോട് കുറേ ചോദ്യങ്ങളും കമല്‍ ചോദിക്കുന്നു.

Read more

വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടായിരിക്കുമെന്നും കമല്‍ വീഡിയോയില്‍ പറയുന്നു.
മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണെങ്കിലും കമല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.