'വിശ്വസിക്കാനാവുന്നില്ല, ഹൃദയം തകര്‍ന്നു'; ഋഷി കപൂറിന്റെ ഓര്‍മ്മകളുമായി കമല്‍ഹാസനും രജനികാന്തും

ഇര്‍ഫാന്‍ ഖാന് പിന്നാലെ ഇന്ത്യന്‍ സിനിമയ്ക്ക് മറ്റൊരു മഹാനടനെ കൂടിയാണ് നഷ്ടമായിരിക്കുന്നത്. കാന്‍സറിനോട് പൊരുതി രണ്ടു വര്‍ഷത്തിനു ശേഷം മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇതിഹാസ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളും എത്തി.

“”വിശ്വസിക്കാനാവുന്നില്ല. ചിന്റു ജി (ഋഷി കപൂര്‍) ഒരു പുഞ്ചിരിയോടെ എപ്പോഴും തയ്യാറായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരസ്‌നേഹവും ആദരവും ഉണ്ടായിരുന്നു. എന്റെ സുഹൃത്തിനെ നഷ്ടപ്പെട്ടു. ഹൃദയംഗമമായ അനുശോചനം”” എന്നാണ് കമല്‍ഹാസന്റെ ട്വീറ്റ്.

Read more

“”ഹൃദയം തകര്‍ന്നു…റെസ്റ്റ് ഇന്‍ പീസ്…എന്റെ പ്രിയ സുഹൃത്ത് ഋഷി കപൂര്‍”” എന്നാണ് രജനികാന്തിന്റെ ട്വീറ്റ്. 2018-ലായിരുന്നു ഋഷി കപൂറിന് കാന്‍സര്‍ ബാധിച്ചത്. തുടര്‍ന്ന് യുഎസില്‍ ചികിത്സ തേടിയിരുന്നു. 2019-ലായിരുന്നു ചികിത്സയ്ക്ക് ശേഷം ഇന്ത്യയിലേക്ക് എത്തിയത്.