ആക്ഷന്‍ പൂരത്തിന് പവര്‍ കൂട്ടാന്‍ കന്നഡ താരവും; 'പവര്‍ സ്റ്റാറി'ല്‍ ആക്ഷന്‍ താരം ശ്രേയസ് മഞ്ജുവും

ഏറെ പ്രതീക്ഷയോടെയാണ് ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം “പവര്‍ സ്റ്റാര്‍” ഒരുങ്ങുന്നത്. ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന പവര്‍സ്റ്റാറില്‍ ബാബു ആന്റണിയാണ് നായകനായെത്തുന്നത്. മോളിവുഡ് താരങ്ങള്‍ക്ക് പുറമേ ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പവര്‍സ്റ്റാറില്‍ മറ്റൊരു താരവും കൂടിയുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഒമര്‍ ലുലു.

കന്നഡ താരം ശ്രേയസ് മഞ്ജുവും ചിത്രത്തില്‍ വേഷമിടുന്നു എന്ന കാര്യമാണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. കന്നടയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് കെ. മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു. 2019-ല്‍ പുറത്തിറങ്ങിയ പാഡെ ഹുളി എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Image may contain: text that says "Shreyas K Manju 29m I

ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന പവര്‍സ്റ്റാര്‍ ഒമര്‍ ലുലുവിന്റെ ആദ്യ ആക്ഷന്‍ മാസ് ചിത്രമാണ്. നായികയോ പാട്ടുകളോ ചിത്രത്തിലില്ല. ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്റിലോര്‍, അമേരിക്കന്‍ ബോക്സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാം എന്നിവര്‍ പവര്‍സ്റ്റാറില്‍ ജോയിന്‍ ചെയ്തിരുന്നു.

Read more

കൂടാതെ മലയാളത്തില്‍ നിന്നും ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. പവര്‍ സ്റ്റാറിന് വേണ്ടിയുള്ള ഇവരുടെ വര്‍ക്ക് ഔട്ട് ഇമേജുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.